ലോ​ക​നാ​ർക്കാവി​ല​മ്മ പ​ര​ന്പ​ര​യാ​കു​ന്നു

ക​ട​ത്ത​നാ​ട് രാ​ജ​വം​ശ​ത്തി​ന്‍റെ ഉ​പാ​സ​നാ​മൂ​ർ​ത്തി​യും വ​ട​ക്ക​ൻ പാ​ട്ടു​ക​ളി​ലെ ഇ​തി​ഹാ​സ​ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ ദൈ​വ​വു​മാ​യ ലോ​ക​നാ​ർക്കാവി​ല​മ്മ പ​ര​ന്പ​ര​യാ​കു​ന്നു. ജ​യ​രാ​ജ് മേ​നോ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ​പ​ര​ന്പ​ര ല​ക്ഷ​ങ്ങ​ൾ ചെല​വ​ഴി​ച്ചു​ള്ള വ​ർ​ണമ​നോ​ഹ​ര​മാ​യ സെ​റ്റു​ക​ളി​ലാ​ണ് ചി​ത്രീ​ക​രിക്കുന്ന​ത്. ഹ​രി​ശ്രീ ഫി​ലീം​സി​ന്‍റെ ബാ​ന​റി​ൽ കൃ​ഷ്ണ​ൻ​ദ്വാ​ര​കയാണ് ലോകനാർക്കാവിലമ്മ നിർമിക്കുന്നത്.

കൈ​ത​പ്രം, ശ്രീ​കോ​വി​ൽ ക​ട​ത്ത​നാ​ട് എ​ന്നി​വ​രു​ടെ ഗാ​ന​ങ്ങ​ൾ​ക്ക് ശ​ശി വ​ള്ളി​ക്കാ​ട്, ശ്യാ​മ​പ്ര​സാ​ദ് എ​ന്നി​വ​ർ സം​ഗീ​തം പ​ക​രുന്നു. റീ​ന സ​തീ​ഷ്, ശ്യാ​മ​പ്ര​സാ​ദ് എ​ന്നി​വ​രാണ് ഗാനങ്ങൾ ആ​ല​പി​ച്ചിരിക്കുന്നത്. മ​ധു ​കാ​വി​ൽ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു. ശി​വ​ജി ഗു​രു​വാ​യൂ​ർ, അ​നി​ല ശ്രീ​കു​മാ​ർ, മേ​ഘ​നാ​ഥ​ൻ, ശ്രീ​പ്ര​സാ​ദ് തി​ക്കു​റ്റി​ശ്ശേ​രി തു​ട​ങ്ങി​യ​വ​രാ​ണ് ആ​ദ്യ എ​പ്പി​സോ​ഡു​ക​ളി​ലെ അ​ഭി​നേ​താ​ക്ക​ൾ.

Comments

comments

LEAVE A REPLY

Please enter your comment!
Please enter your name here