സാംസങ് ഗ്യാലക്‌സി നോട്ട് 8ന്റെ വിവരങ്ങള്‍ ചോര്‍ന്നു

സാംസങ് ഗ്യാലക്‌സി നോട്ട് 8 പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ ഫോണിന്റെ സവിശേഷതകള്‍ വിവരിക്കുന്ന ബ്രോഷര്‍ ഓണ്‍ലൈനില്‍ ചോര്‍ന്നു. ഓഗസ്റ്റ് 23ന് പുറത്തിറക്കാനിരുന്ന ഫോണിന്റെ ബ്രോഷറാണ് ഓണ്‍ലൈനില്‍ ചോര്‍ന്നിരിക്കുന്നത്.

6.3 ഇഞ്ച് വലിപ്പമുള്ള ഡിസ്‌പ്ലേയാണ് ഫോണിന്റെ പ്രത്യേകത. സ്മാര്‍ട് എസ് പെന്‍, ഐറിസ് സ്‌കാനര്‍, 2x സൂം ഡ്യുവല്‍ ക്യാമറ, വേഗതയേറിയ ചാര്‍ജിങ് എന്നിവയാണ് ഫോണിന്റെ മറ്റ് പ്രധാന സവിശേഷതകള്‍. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കാന്‍ കഴിയുന്നതാണ് പുതിയ ഗ്യാലക്‌സി നോട്ട് 8.

പഴയ ഫോണില്‍ നിന്ന് ഡാറ്റ പുതിയ ഫോണിലേക്ക് മാറ്റാന്‍ ആവശ്യമായ ആപ് പ്രവര്‍ത്തിപ്പിക്കാവുന്ന രീതിയിലാണ് ഗാലക്‌സി നോട്ട് 8. നേരത്തെ പുറത്തുവന്ന വിവരങ്ങള്‍ പ്രകാരം 1440x 2960 റെസല്യൂഷനിലുള്ള 6.4 ഇഞ്ച് ഡിസ്‌പ്ലേയും ആന്‍ഡ്രോയ്ഡ്? 7.1.1 പതിപ്പും ഫോണില്‍ ഉണ്ടാകുമെന്നായിരുന്നു.

2.3GHz ഒക്ടകോര്‍ സാംസങ് എക്‌സിനോസ് 8 പ്രോസസര്‍, 6 ജിബി റാം, 64 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് എന്നിവയും ഫോണിന്റെ പ്രത്യേകതകള്‍. 12 എം.പി പിന്‍കാമറയും 8 എം.പി സെല്‍ഫി സ്‌നാപ്പര്‍ മുന്‍കാമറയുമുണ്ടെന്നുമാണ് വിവരം.

Comments

comments

LEAVE A REPLY

Please enter your comment!
Please enter your name here