ഇ​യു​ടെ ഹി​ന്ദി പ​തി​പ്പ് ഉ​ട​ൻ

ഗൗ​ത​മി കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​യെ​ത്തു​ന്നു ഇ​യു​ടെ ഹി​ന്ദി പ​തി​പ്പ് ഉ​ട​ൻ പു​റ​ത്തി​റ​ക്കു​മെ​ന്ന് സം​വി​ധാ​യ​ക​ൻ കു​ക്കു സു​രേ​ന്ദ്ര​ന്‍. സി​നി​മ തി​യെ​റ്റു​ക​ളി​ലെ​ത്തി​യ​ശേ​ഷം മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സാ​ധാ​ര​ണ സി​നി​മ​യി​ൽ ക​ണ്ടു​വ​രു​ന്ന പ്രേ​ത സ​ങ്ക​ൽ​പ്പ​ങ്ങ​ളു​ടെ പൊ​ളി​ച്ചെ​ഴു​ത്താ​ണ് സി​നി​മ മു​ന്നോ​ട്ട് വ​ക്കു​ന്ന പ്ര​മേ​യം. വെ​ളു​ത്ത സാ​രി​യു​ടു​ത്ത്, മു​ടി​യാ​കെ അ​ഴി​ച്ചി​ട്ട് വ​രു​ന്ന പ്രേ​ത​ങ്ങ​ളെ​യാ​ണ് മ​ല​യാ​ള സി​നി​മ​യി​തു​വ​രെ അ​വ​ത​രി​പ്പി​ച്ച​തെ​ങ്കി​ൽ അ​തി​ൽ നി​ന്നു​ള്ള വ്യ​ത്യ​സ്ത​മാ​യ ആ​ശ​യ​മാ​ണ് സി​നി​മ മു​ന്നോ​ട്ട് വ​ക്കു​ന്ന​ത്. സി​നി​മ​യി​ലെ നാ​ലു ഗാ​ന​ങ്ങ​ളും ഇ​തി​നോ​ട​കം വ​ലി​യ വി​ജ​യം നേ​ടി​യു​ണ്ട്. ഫു​ൾ ടൈം ​ഫാ​മി​ലി എ​ന്‍റ​ർടെയ്​ന​റാ​ണ് ചി​ത്ര​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പൂ​ർ​ണ​മാ​യും ക​ഥ​യെ അ​ധി​ഷ്ടി​ത​മാ​ക്കി​മാ​ത്ര​മ​ല്ല മ​റി​ച്ച് ഹ​രി​പ്പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​ല മി​ത്തു​ക​ളെ​യും ഉ​ൾ​ക്കൊ​ള്ളി​ച്ചു​കൊ​ണ്ടാ​ണ് സി​നി​മ ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് പ്രൊ​ഡ്യൂ​സ​ർ സം​ഗീ​ത് ശി​വ​ൻ പ​റ​ഞ്ഞു. മ​ണ്ണാ​റ​ശാ​ല​യി​ലും ഹ​രി​പ്പാ​ടും കേ​ന്ദ്രീ​ക​രി​ച്ച് ചി​ത്രം ത​യ്യാ​റാ​ക്കാ​നു​ള്ള കാ​ര​ണ​വും ഇ​താ​യി​രു​ന്നു. സ്ക്രീ​പ്പ്റ്റ് ത​യ്യാ​റാ​ക്കി​യ​ല്ലാ​യി​രു​ന്നു ചി​ത്രീ​ക​ര​ണം. ഹ​രി​പ്പാ​ടെ​ത്തി​യ​തി​ന് ശേ​ഷം അ​വി​ടെ ക​ണ്ട അ​ന്ത​രീ​ക്ഷ​ത്തെ കൂ​ടി ഉ​ൾ​ക്കൊ​ള്ളി​ച്ചാ​ണ് സി​നി​മ ത​യ്യാ​റാ​ക്കി​യ​ത്. ഇ​താ​ണ് സി​നി​മ​യെ വി​ജ​യ​ത്തി​ലേ​ക്കെ​ത്തി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി​നി​മ​യു​ടെ റി​ലീ​സി​ങ്ങ​നു ശേ​ഷം എ​റ​ണാ​കു​ളം പ്ര​സ്ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സം​സ്കാ​രി​ക്കു​ക​യാ​യി​രു​ന്നു ഇ​വ​ർ. സി​നി​മ​യി​ൽ നാ​യ​ക വേ​ഷം അ​വ​ത​രി​പ്പി​ച്ച ആ​ഷി​ക് അ​മീ​ർ ക​ഥാ​കൃ​ത്ത് അ​മീ​ൻ സു​രാ​ണി എന്നിവരും പ​ങ്കെ​ടു​ത്തു.

എ.​എ​സ് പ്രൊ​ഡ​ക്ഷ​ന്‍റെ ബാ​ന​റി​ല്‍ കു​ക്കു സു​രേ​ന്ദ്ര​ന്‍ ആ​ണ് സം​വി​ധാ​നം നി​ർ​വ​ഹി​ച്ച​ത്. രാ​ഹു​ൽ രാ​ജി​ന്‍റെ സം​ഗീ​ത​മാ​ണ് സി​നി​മ​യെ വേ​റി​ട്ടു​നി​ര്‍ത്തു​ന്ന​ത്. ഒ​രു ഹൊ​റ​ർ ത്രി​ല്ല​റി​ന്‍റെ മൂ​ഡി​ലേ​ക്ക് പ്രേ​ക്ഷ​ക​നെ കൊ​ണ്ടു​വ​രാ​നും രാ​ഹു​ലി​ന് സാ​ധി​ച്ചി​ട്ടു​ണ്ട്. അ​മി​ന്‍ സു​റാ​നി, സം​ഗീ​ത് ശി​വ​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍ന്ന് നി​ര്‍മി​ക്കു​ന്ന ഇ-​യു​ടെ തി​ര​ക്ക​ഥ​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത് രോ​ഹ​ന്‍ ബ​ജാ​ജ്, ഹ​രി​കു​മാ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍ന്നാ​ണ്. ഗൗ​ത​മി​യെ​ക്കൂ​ടാ​തെ ആ​റ് പു​തു​മു​ഖ​ങ്ങ​ളെ​യും ചി​ത്ര​ത്തി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. മ​നോ​ജ് പി​ള്ള​യാ​ണ് ഛായാ​ഗ്ര​ഹ​ണം നി​ര്‍വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. കാർണിവൽ മേഷൻ പിക്ച്ചേഴ്സാണ് വിതരണം.

14 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം ഗൗ​ത​മി മ​ല​യാ​ള​ത്തി​ൽ അ​ഭി​ന​യിച്ച ചി​ത്രം കൂ​ടി​യാ​ണി​ത്. സി​നി​മ സ്വ​പ്ന​ങ്ങ​ളു​മാ​യി ന​ട​ക്കു​ന്ന നാ​ല് ചെ​റു​പ്പ​ക്കാ​രും അ​വ​രു​ടെ സു​ഹൃ​ത്താ​യ അ​ല​ക്സ് എ​ന്ന ക​ഥാ​പാ​ത്ര​വു​മാ​ണ് ചി​ത്ര​ത്തെ മു​ന്നോ​ട്ട് ന​യി​ക്കു​ന്ന​ത്. പു​തു​മു​ഖ​ങ്ങ​ളാ​ണ് ഈ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ത​ര​ക്കേ​ടി​ല്ലാ​ത്ത അ​ഭി​ന​യം കാ​ഴ്ച​വെ​ക്കാ​ൻ ഇ​വ​ർ​ക്കാ​യി​ട്ടു​ണ്ട്. സി​നി​മ​യെ​ടു​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​വ​ർ ചെ​യ്യു​ന്ന ഡോ​ക്യു​മെ​ന്‍റ​റി​ക്കു വേ​ണ്ടി​യാ​ണ് ഹ​രി​പ്പാ​ടു​ള്ള ഗ്രാ​മ​ത്തി​ലേ​ക്ക് ഇ​വ​ർ എ​ത്തു​ന്ന​ത്. അ​ൽ​ഷി​മേ​ഴ്സ് രോ​ഗി​ക​ളെ​ക്കു​റി​ച്ചു​ള്ള ഡോ​ക്യു​മെ​ന്‍റ​റി മാ​ല​തി മേ​നോ​ൻ (ഗൗ​ത​മി) എ​ന്ന സം​ഗീ​ത അ​ധ്യാ​പി​ക​യി​ലാ​ണ് എ​ത്തി​നി​ൽ​ക്കു​ന്ന​ത്. അ​ൽ​ഷി​മേ​ഴ്സ് രോ​ഗം ബാ​ധി​ച്ച, മ​റ​വി​യോ​ട് പോ​രാ​ടു​ന്ന സം​ഗീ​ത അ​ധ്യാ​പി​ക​യാ​ണ് മാ​ല​തി മേ​നോ​ൻ. മാ​ല​തി​യു​ടെ ക​ഥാ​പാ​ത്രം സൃ​ഷ്ടി​ക്കു​ന്ന ദു​രൂ​ഹ​ത​ക​ളി​ലൂ​ടെ​യാ​ണ് സി​നി​മ മു​ന്നോ​ട്ട് പോ​കു​ന്ന​ത്.

Comments

comments

LEAVE A REPLY

Please enter your comment!
Please enter your name here