ആന്‍ഡ്രോയിഡ് എട്ടാം പതിപ്പായ ‘ഓറിയോ’ പുറത്തിറങ്ങി

ന്യൂയോര്‍ക്ക്: ഒടുവില്‍ ഗൂഗിള്‍ ആന്‍ഡ്രോയിഡ് എട്ടാം പതിപ്പിന് പേര് പുറത്തുവന്നു. ‘ഓറിയോ’ ഓട്ട്മീല്‍ കൂക്കീ, ഒകടോപസ്, ഓറഞ്ച് തുടങ്ങിയ പേരുകള്‍ ആദ്യം നിര്‍ദ്ദേശിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെ എല്ലാം പിന്തള്ളിയാണ് ഓറിയോയില്‍ എത്തിയത്.

ഗൂഗിളിന്റെ പിക്‌സല്‍ നെക്‌സസ് എന്നീ ഫോണുകളുടെ ഏറ്റവും പുതിയ മോഡലുകളിലാണ് ഇത്തരത്തില്‍ ഓറിയോ രംഗത്തിറക്കാന്‍ പോകുന്നത്. ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ 12.10 ഓടെയാണ് ഓറിയോ ഉദിച്ചത്.

സാംസങ്ങ്, ഹുവായ്, വണ്‍ പ്ലസ് അടക്കമുള്ള ആന്‍ട്രോയിഡ് സ്മാര്‍ട്ട് ഫോണുകള്‍ക്കും ഉടന്‍ ഇത് പ്രതീക്ഷിക്കാം. കൂടുതല്‍ സ്മാര്‍ട്, സുരക്ഷിതം, കരുത്താര്‍ന്നത്, കൂടുതല്‍ മധുരതരമാര്‍ന്നത് എന്നീ വിശേഷണങ്ങളോടെയാണ് എട്ടാം പതിപ്പിന്റെ വരവ്. അമേരിക്കയില്‍ 91 വര്‍ഷത്തിനിടെ ഉണ്ടായ സൂര്യഗ്രഹണത്തിനിടെയായിരുന്നു ഓറിയോയുടെയും വരവ്. ഗ്രഹണത്തിന് സൂര്യനും ചന്ദ്രനും ചേര്‍ന്ന് ആകാശത്ത് സൃഷ്ടിക്കപ്പെടുന്ന ‘ഒ’ ആകൃതിക്കു സമാനമാണ് ആന്‍ഡ്രോയ്ഡ് ഒ എന്നു പറഞ്ഞായിരുന്നു ഗൂഗിള്‍ പുതിയ പതിപ്പ് എത്തിച്ചത്.

ആരാധകര്‍ക്ക് ആവേശം വിതയ്ച്ചാണ് ഓറിയോയുടെ രംഗപ്രവേശനം നടന്നത്. സ്വന്തം ആന്‍ഡ്രോയ്ഡ് വെബ്‌പേജില്‍ കൗണ്ട്ഡൗണ്‍ നടത്തിയിരുന്നു. ആവേശത്തിന്റെ പടക്കത്തിന് തീകൊളുത്തിയ പോലെ ഒടുക്കം യൂട്യൂബ് വഴിയുള്ള ലൈവ് സ്ട്രീമിങ്ങും നടത്തി. ഇത്തവണയും ആന്‍ഡ്രോയിഡ് ഓരോ പതിപ്പിനും മധുരപലഹാരങ്ങളുടെ പേരിടുന്ന പതിവും ഗൂഗിള്‍ തെറ്റിച്ചില്ല.

മികച്ച ബാറ്ററി പെര്‍ഫോര്‍മന്‍സായിരിക്കും ഓറിയോയുടെ മറ്റൊരു ഗുണം. സ്മാര്‍ട്ട് ഫോണുകളുടെ പ്രധാന പ്രശ്‌നങ്ങളിലൊന്നും ഇതുതന്നെയാണ്. സോണി എക്‌സ്പീരീയ ഫോണുകള്‍ക്കും അപ്‌ഡേഷനുണ്ടെന്നാണു സൂചന. സാംസങ്, എച്ച്ടിസി, ബ്ലാക്ക്‌ബെറി, എല്‍ജി ഫോണുകളും വൈകാതെ തന്നെ ആന്‍ഡ്രോയ്ഡ് ഒ അപ്‌ഡേഷനുകള്‍ ലഭ്യമാക്കും.

ആദ്യം ആന്‍ഡ്രോയ്ഡ് നാലാം പതിപ്പിന്(4.4) നെസ്ലെയുമായി സഹകരിച്ച് കിറ്റ് കാറ്റ് എന്നായിരുന്നു പേരു നല്‍കിയത്. സമാനമായ രീതിയില്‍ ഓറിയോ നിര്‍മാതാക്കളായ നബിസ്‌കോ കമ്പനിയുമായും ഗൂഗിള്‍ ബന്ധം സ്ഥാപിക്കുമെന്നാണു കരുതുന്നത്. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ കുക്കീസ് നിര്‍മാതാക്കളാണ് നബിസ്‌കോ.

Comments

comments

LEAVE A REPLY

Please enter your comment!
Please enter your name here