റെനോ ക്വിഡ് 02 ആനിവേഴ്സറി എഡിഷന്‍; 3.43 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാം

റെനോ ക്വിഡ് 02 ആനിവേഴ്സറി എഡിഷന്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. 3.43 ലക്ഷം രൂപ ആരംഭവിലയിലാണ് റെനോ ക്വിഡ് 02 ആനിവേഴ്സറി എഡിഷന്‍ എത്തിയിരിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ എത്തി രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ മികച്ച വിജയം കൈവരിച്ചതിന്റെ ഭാഗമായിട്ടാണ് റെനോ ക്വിഡ് 02 ആനിവേഴ്സറി എഡിഷനെ വിപണിയില്‍ എത്തിച്ചത്.

റെഗുലര്‍ ക്വിഡ് ഹാച്ച്ബാക്കിന്റെ ആര്‍എക്സ്എല്‍, ആര്‍എക്സ്ടി വേരിയന്റുകളെ അടിസ്ഥാനപ്പെടുത്തിയതാണ് റെനോ ക്വിഡ് 02 ആനിവേഴ്സറി എഡിഷന്‍. ഇന്റീരിയറിലും, എക്‌സ്റ്റീരിയറിലും കോസ്മറ്റിക് അപ്ഡേറ്റുകള്‍ നേടിയെത്തുന്ന പുതിയ മോഡല്‍, ഇന്ത്യയില്‍ വിജയകരമായി ചുവട് ഉറപ്പിച്ച ക്വിഡിന്റെ രണ്ടാം വാര്‍ഷികത്തെ സൂചിപ്പിക്കുന്നു.

റെഡ്-വൈറ്റ് പെയിന്റ് സ്‌കീമില്‍ ഒരുങ്ങുന്നതാണ് ക്വിഡ് ആനിവേഴ്സറി എഡിഷന്റെ എക്‌സ്റ്റീരിയര്‍. ഇതിന് പുറമെ റൂഫിനും, സി-പില്ലറിനും വൈറ്റ്-റെഡ് കോണ്‍ട്രാസ്റ്റ് ഗ്രാഫിക്സും ലഭിച്ചിട്ടുണ്ട്. രണ്ടാം വാര്‍ഷികത്തിന്റെ സൂചകമായാണ് 02 ഗ്രാഫിക്സുകള്‍ വശങ്ങളിലും, ബോണറ്റിലും ഇടംപിടിച്ചിരിക്കുന്നത്.

റെഡ്-വൈറ്റ് കോണ്‍ട്രാസ്റ്റ് തീമില്‍ ഒരുങ്ങിയ ഫ്രണ്ട്, റിയര്‍ സ്‌കിഡ് പ്ലേറ്റുകളും വീലുകളും ഡ്യൂവല്‍ ടോണ്‍ ഒആര്‍വിഎമ്മുകളും എക്സ്റ്റീരിയര്‍ ഡിസൈനിനെ ശ്രദ്ധേയമാക്കുന്നു. ഇന്റീരിയറിലും ഒരുപിടി അപ്ഡേറ്റുകള്‍ ദൃശ്യമാണ്. ഡ്യൂവല്‍ ടോണ്‍ ഗിയര്‍ നോബ്, ഐവറി ഫിനിഷ് നേടിയ പിയാനൊ ബ്ലാക് സെന്റര്‍ കണ്‍സോളും സൈഡ് എയര്‍ വെന്റുകളും ഇന്റീരിയര്‍ ഹൈലൈറ്റാണ്.

54 ബിഎച്ച്പി കരുത്തും 72 എന്‍എം ടോര്‍ക്കും നല്‍കുന്ന 800 സിസി എന്‍ജിനിലും 67 ബിഎച്ച്പി കരുത്തും 91 എന്‍എം ടോര്‍ക്കുമേകുന്ന 1000 സിസി എന്‍ജിനിലും ക്വിഡ് 02 എഡിഷന്‍ ലഭ്യമാകും. നിലവില്‍ 1.75 ലക്ഷം ക്വിഡ് റെനോ ഇന്ത്യയില്‍ വിറ്റഴിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Comments

comments

LEAVE A REPLY

Please enter your comment!
Please enter your name here