മെര്‍സിഡസ് ബെന്‍സിന്‍റെ എഎംജി പെര്‍ഫോര്‍മന്‍സ് സെന്റര്‍ കൊച്ചിയില്‍

കൊച്ചി: ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ മെര്‍സിഡസ് ബെന്‍സിന്റെ എഎംജി പെര്‍ഫോര്‍മന്‍സ് സെന്റര്‍ കൊച്ചിയില്‍ രാജശ്രീ മോട്ടോഴ്‌സില്‍ ആരംഭിച്ചു. ഇത് ഇന്ത്യയിലെ ആറാമത്തേതും കൊച്ചിയിലെ ആദ്യത്തെയും എഎംജി പെര്‍ഫോര്‍മന്‍സ് സെന്റര്‍ ആണ്‍. ഉപഭോക്താക്കള്‍ക്ക് എഎംജി പെര്‍ഫോര്‍മന്‍സ് കാറുകളെ ലഭ്യമാക്കുന്നതിന് ഒപ്പം, ആവശ്യപ്രകാരം കസ്റ്റമൈസ് ചെയ്യാനുള്ള സംവിധാനങ്ങളും എഎംജി പെര്‍ഫോര്‍മന്‍സ് സെന്ററുകള്‍ ഒരുക്കുന്നുണ്ട്. കൊച്ചിക്കു പുറമേ ചെന്നൈയിലും എഎംജി പെര്‍ഫോര്‍മന്‍സ് സെന്റര്‍ മെര്‍സിഡസ് ബെന്‍സ് ആരംഭിച്ചിട്ടുണ്ട്.

ഡീലര്‍ഷിപ്പുകള്‍ എണ്ണം വര്‍ധിപ്പിച്ച് എഎംജി കാറുകളുടെ വില്‍പന ഉയര്‍ത്തുകയാണ് മെര്‍സിഡസിന്റെ ലക്ഷ്യം. അടുത്തിടെയാണ് മെര്‍സിഡസ് എഎംജി ജിടിആര്‍, മെര്‍സിഡസ് എഎംജി ജിടി റോഡ്സ്റ്റര്‍ മോഡലുകളെ കമ്ബനി ഇന്ത്യയില്‍ അവതരിപ്പിച്ചത്.

പെര്‍ഫോര്‍മന്‍സ് കാറുകള്‍ക്ക് ഇന്ത്യയില്‍ പ്രചാരം വര്‍ധിക്കുകയാണ്. പെര്‍ഫോര്‍മന്‍സ് മോട്ടോറിംഗ് ശ്രേണിയില്‍ പുതുസമവാക്യങ്ങള്‍ എഎംജി കുറിക്കുകയാണ്. പുതുതായി കൊച്ചിയിലും ചെന്നൈയിലും ആരംഭിച്ചിരിക്കുന്ന പെര്‍ഫോര്‍മന്‍സ് സെന്ററുകള്‍ മുഖേന, ഉപഭോക്താക്കള്‍ക്ക് എഎംജി ബ്രാന്‍ഡിനെ അടുത്തറിയാന്‍ അവസരം ഒരുക്കുകയാണെന്നും മെര്‍സിഡസ് ബെന്‍സ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ റോളാന്‍ഡ് ഫോള്‍ജര്‍ പറഞ്ഞു.

Comments

comments

LEAVE A REPLY

Please enter your comment!
Please enter your name here