ബി​സി​സി​ഐ-​ഐ​സി​സി ഉ​ന്ന​ത​സം​ഘം ഗ്രീ​ന്‍​ഫീ​ല്‍​ഡ് സ്റ്റേ​ഡി​യം പ​രി​ശോ​ധി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ ന്യൂ​സി​ല​ൻ​ഡ് ടി 20 ​മ​ത്സ​രം ന​ട​ക്കാ​നി​രി​ക്കു​ന്ന ഗ്രീ​ൻ​ഫീ​ല്‍​ഡ് സ്റ്റേ​ഡി​യം ബി​സി​സി​ഐ-​ഐ​സി​സി ഉ​ന്ന​ത സം​ഘം പ​രി​ശോ​ധി​ച്ചു. ഐ​സി​സി മാ​ച്ച് റ​ഫ​റി ജ​വ​ഗ​ല്‍ ശ്രീ​നാ​ഥി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘമാണ് ഗ്രൗ​ണ്ട് പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ​ത്.

ശ്രീ​നാ​ഥി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തി​ല്‍ ബി​സി​സി​ഐ അ​ഴി​മ​തി വി​രു​ദ്ധ സ​മി​തി ത​ല​വ​ന്‍ എ​ൻ.എ​സ്. വി​ര്‍​ക്ക്, ബി​സി​സി​ഐ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ എം.​വി. ശ്രീ​ധ​ര്‍, സൗ​ത്ത് സോ​ണ്‍ ക്യൂ​റേ​റ്റ​ര്‍ പി.​ആ​ര്‍. വി​ശ്വ​നാ​ഥ​ന്‍ എ​ന്നി​വ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഗ്രൗ​ണ്ടി​ന് പു​റ​മെ, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍, ഫ്ള​ഡ്‌​ലൈറ്റ്, ക​ളി​ക്കാ​രു​ടെ ഡ്ര​സിം​ഗ് റൂം, ​ഡൈ​നിം​ഗ് ഏ​രി​യ , മീ​ഡി​യാ റൂം , ​മെ​ഡി​ക്ക​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍ എ​ന്നി​വ സം​ഘം പ​രി​ശോ​ധി​ച്ചു.

Comments

comments

LEAVE A REPLY

Please enter your comment!
Please enter your name here