ഋത്വിക് എന്നെ മാനസിക രോഗിയാക്കി; കങ്കണ

ഋത്വിക് റോഷന്‍ തന്‍റെ മുന്‍ കാമുകനാണെന്നുളള കങ്കണയുടെ വെളിപ്പെടുത്തല്‍ കേട്ട് ബോളിവുഡ് ഒന്നടങ്കമാണ് ഞെട്ടിയത്. ഏറെ വിവാദങ്ങള്‍ക്ക് കൂടി ഈ വെളിപ്പെടുത്തല്‍ ഇടയാക്കി. കങ്കണയുടെ വെളിപ്പെടുത്തലിനു പിന്നാലെ ഋത്വിക് മാനനഷ്ടത്തിന് കേസ് കൊടുത്തു. ഇതിനു പിന്നാലെ ഋത്വികിന് കങ്കണ അയച്ച സ്വകാര്യ ഇമെയിലുകള്‍ ചോര്‍ന്നു. ഋത്വിക്കിന്‍റെ പേരിലുളള ഇമെയിലില്‍ നിന്നായിരുന്നു സന്ദേശങ്ങള്‍ ചോര്‍ന്നത്. എന്നാല്‍ ഇത് തന്‍റെതല്ലെന്നും താന്‍ അല്ല മെയിലുകള്‍ ചോര്‍ത്തിയതെന്നുമായിരുന്നു ഋത്വിക്കിന്‍റെ വാദം.

ജീവനുതുല്യം സ്‌നേഹിക്കുന്ന ഒരാള്‍ക്ക് എഴുതുന്ന കത്തുകളില്‍ സ്വകാര്യമായ പല കാര്യങ്ങളുമുണ്ടാകും. ഞാന്‍ അങ്ങനെയെഴുതിയ കാര്യങ്ങളാണ് അയാള്‍ ലോകത്തോട് മുഴുവന്‍ വെളിപ്പെടുത്തിയത്. ഒരു മനുഷ്യ ജീവി എന്ന നിലയില്‍ എനിക്കെന്താകും അനുഭവപ്പെടുക. ലോകത്തിനു മുന്‍പില്‍ ഞാന്‍ നഗ്‌നയാക്കപ്പെട്ടതു പോലെയാണ് എനിക്കു തോന്നിയത്. ഇതായിരുന്നു ഇമെയിലുകള്‍ പുറത്തായപ്പോള്‍ കങ്കണ പറഞ്ഞത്. ഇപ്പോഴിതാ വീണ്ടും ഈ വിഷയത്തില്‍ കങ്കണ ചില കാര്യങ്ങള്‍ തുറന്നു പറഞ്ഞിരിക്കുകയാണ്.

ഋത്വിക് തന്നെ മാനസിക രോഗിയാക്കിയെന്നാണ് ആപ്കി അദാലത്ത് എന്ന രജത് ശര്‍മയുടെ ഷോയില്‍ കങ്കണ തുറന്നടിച്ചിരിക്കുന്നത്. മാനസികമായും വൈകാരികമായും ഞാന്‍ രോഗിയായി. രാത്രികളില്‍ എനിക്ക് ഉറക്കമില്ലാതായി. അര്‍ധരാത്രിയില്‍ ഉണര്‍ന്നിരുന്ന് കരയുമായിരുന്നു. ഞാന്‍ അയച്ച ഇമെയിലുകള്‍ ചോര്‍ന്നു. ഇപ്പോഴും ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് ഗോസിപ്പ് മാഗസിനില്‍ വായിക്കുന്ന ലേഖനം പോലെ ജനങ്ങള്‍ അത് വായിക്കുന്നുണ്ട്. ഇതിന് ഋത്വിക് എന്നോട് മാപ്പു പറയണം. ഇതു പറയുമ്പോള്‍ കങ്കണ വികാരാധീനയാവുകയും കണ്ണുകളില്‍ ഈറനണിയുകയും ചെയ്തു. ഷോയുടെ പ്രൊമോ വിഡിയോ പുറത്തുവന്നിട്ടുണ്ട്.

Comments

comments

LEAVE A REPLY

Please enter your comment!
Please enter your name here