അഖിലയുടെ വീട്ടിൽ അതിക്രമിച്ചു കയറാനെത്തിയ വനിതകൾക്കെതിരേ കേസ്

വൈ​​​ക്കം: ഓ​​​ണ​​​സ​​​മ്മാ​​​ന​​​ങ്ങ​​​ൾ ന​​​ൽ​​​കാ​​​നെ​​​ന്ന വ്യാ​​​ജേ​​​ന ടിവി ​​​പു​​​രം മൂ​​​ത്തേ​​​ട​​​ത്തു​​​കാ​​​വി​​​ലെ അ​​​ഖി​​​ല​​​യു​​​ടെ (ഹാ​​​ദി​​​യ) വീ​​​ട്ടി​​​ൽ അ​​​തി​​​ക്ര​​​മി​​​ച്ചു ക​​​യ​​​റാ​​​ൻ ശ്ര​​​മി​​​ച്ച ഫേ​​​സ്ബു​​​ക്ക് വാ​​​യ​​​ന കൂ​​​ട്ടാ​​​യ്മാ അം​​​ഗ​​​ങ്ങ​​​ളെ പോ​​​ലീ​​​സ് ത​​​ട​​​ഞ്ഞു. ആ​​​റു സ്ത്രീ​​​ക​​​ള​​​ട​​​ങ്ങു​​​ന്ന സം​​​ഘ​​​മാ​​​ണ് ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യോ​​​ടെ അ​​​ഖി​​​ല​​​യു​​​ടെ വീ​​​ട്ടി​​​ലേ​​​ക്കു ക​​​യ​​​റാ​​​ൻ ശ്ര​​​മി​​​ച്ച​​​ത്. സ​​​മ്മാ​​​ന​​​ങ്ങ​​​ൾ ന​​​ൽ​​​കാ​​​നും പു​​​റ​​​ത്തു​​​ള്ള സ്ത്രീ​​​ക​​​ളു​​​ടെ പി​​​ന്തു​​​ണ​​​യു​​​ണ്ടെ​​​ന്ന് അ​​​റി​​​യി​​​ക്കാ​​​നു​​മാ​​ണ് ഇ​​​വ​​​രെ​​​ത്തി​​​യ​​​ത്.

ഇ​​​വ​​​ർ​​​ക്കൊ​​​പ്പം ഒ​​​രു സ്വ​​​കാ​​​ര്യ ചാ​​​ന​​​ൽ​​​സം​​​ഘം എ​​​ത്തി​​​യ​​​തു​​ക​​​ണ്ട് പെ​​​ൺ​​​കു​​​ട്ടി​​​യു​​​ടെ പി​​​താ​​​വ് അ​​​ശോ​​​ക​​​ൻ ത​​​ന്‍റെ മ​​​ക​​​ൾ​​​ക്കു സ​​​മ്മാ​​​ന​​​ങ്ങ​​​ൾ ആ​​​വ​​​ശ്യ​​​മി​​​ല്ലെ​​​ന്ന നി​​​ല​​​പാ​​​ടെ​​​ടു​​​ത്ത​​​തോ​​​ടെ പോ​​​ലീ​​​സ് സ്ത്രീ​​​ക​​​ളെ ത​​​ട​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്ന് ഇ​​​വ​​​ർ റോ​​​ഡ​​​രി​​​കി​​​ൽ പ്ലാ​​​ക്കാ​​​ർ​​​ഡു​​​മേ​​​ന്തി പ്ര​​​തി​​​ഷേ​​​ധി​​​ക്കു​​​ക​​​യും സ​​​മ്മാ​​​ന​​​ങ്ങ​​​ൾ ഗേ​​​റ്റി​​​ൽ വ​​​ച്ചു മ​​​ട​​​ങ്ങു​​​മെ​​​ന്ന് അ​​​റി​​​യി​​​ക്കു​​​ക​​​യും ചെ​​​യ്തു.

എ​​​ന്നാ​​​ൽ, അ​​​ശോ​​​ക​​​ന്‍റെ എ​​​തി​​​ർ​​​പ്പി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് വൈ​​​ക്കം സി​​​ഐ എ​​​സ്.​​​ ബി​​​നു​​​വി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ പോ​​​ലീ​​​സ് സ്ഥ​​​ല​​​ത്തെ​​​ത്തി ഇ​​​വ​​​രെ മ​​​ട​​​ക്കി​ അ​​യ​​​ച്ചു.

യു​​​വാ​​​വി​​​നെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു

രാ​​​വി​​​ലെ​​​മു​​​ത​​​ൽ അ​​​ഖി​​​ല​​​യു​​​ടെ വീ​​​ട്ടു​​​പ​​​രി​​​സ​​​ര​​​ത്ത് ഒ​​​രു യു​​​വാ​​​വി​​​നെ സം​​​ശ​​​യ​​​ക​​​ര​​​മാ​​​യി ക​​​ണ്ട​​​താ​​​യി നാ​​​ട്ടു​​​കാ​​​ർ പ​​​റ​​​ഞ്ഞ​​​തോ​​​ടെ പോ​​​ലീ​​​സ് സ​​​മീ​​​പ​​​ത്തെ ക​​​ട​​​യി​​​ൽ​​​നി​​​ന്നു യു​​​വാ​​​വി​​​നെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു. യു​​​വ​​​തി​​​ക​​​ൾ​​​ക്കൊ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന ആ​​​ലു​​​വ സ്വ​​​ദേ​​​ശി​​​നി ശ​​​ബ്‌‌​​​ന​​​യു​​​ടെ ഭ​​​ർ​​​ത്താ​​​വാ​​​യ മു​​​ണ്ട​​​ക്ക​​​യം സ്വ​​​ദേ​​​ശി ഫൈ​​​സ​​​ലാ​​​ണി​​​തെ​​​ന്നാ​​​ണു പോ​​​ലീ​​​സ് പ​​​റ​​​യു​​​ന്ന​​​ത്. ഇ​​​യാ​​​ൾ കോ​​​ഴി​​​ക്കോ​​​ട്ട് ഐ​​​ടി മേ​​​ഖ​​​ല​​​യി​​​ൽ ജോ​​​ലി​​​ചെ​​​യ്യു​​​ക​​​യാ​​​ണെ​​​ന്നും പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.

അ​​​ശോ​​​ക​​​ന്‍റെ പ​​​രാ​​​തി​​​യി​​​ൽ വീ​​​ട്ടി​​​ൽ അ​​​തി​​​ക്ര​​​മി​​​ച്ചു​ ക​​​യ​​​റി​​​യ​​​തി​​​ന് ഇ​​​വ​​​ർ​​​ക്കെ​​​തി​​​രേ കേ​​​സെ​​​ടു​​​ത്തു. സം​​​ഭ​​​വ​​​സ്ഥ​​​ല​​​ത്തു​​​നി​​​ന്ന് യു​​​വ​​​തി​​​ക​​​ളെ പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞ​​​യ​​​ച്ചെ​​​ങ്കി​​​ലും ഫൈ​​​സ​​​ലി​​​നെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത​​​ത​​​റി​​​ഞ്ഞു യു​​​വ​​​തി​​​ക​​​ൾ പോ​​​ലീ​​​സ്‌‌​​​സ്റ്റേ​​​ഷ​​​നി​​​ൽ എ​​​ത്തി. ഇ​​​തി​​​നി​​​ടെ​​​യാ​​​ണ് അ​​​ശോ​​​ക​​​ന്‍റെ പ​​​രാ​​​തി കി​​​ട്ടു​​​ക​​​യും പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്ത​​​ത്. ഇ​​​വ​​​രെ പി​​​ന്നീ​​​ടു സ്റ്റേ​​​ഷ​​​ൻ ജാ​​​മ്യ​​​ത്തി​​​ൽ വി​​​ട്ട​​​യ​​​ച്ചു.

Comments

comments

LEAVE A REPLY

Please enter your comment!
Please enter your name here