ന​​​ളി​​​നി നെ​​​റ്റോ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ധ​​​ന അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ഡോ. കെ.​​​എം. ഏ​​​ബ്ര​​​ഹാ​​​മി​​​നെ സം​​​സ്ഥാ​​​ന ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി നി​​​യ​​​മി​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭ തീ​​​രു​​​മാ​​​നി​​​ച്ചു. ന​​​ളി​​​നി നെ​​​റ്റോ വി​​​ര​​​മി​​​ക്കു​​​ന്ന ഒ​​​ഴി​​​വി​​​ലാ​​​ണു നി​​​യ​​​മ​​​നം. ന​​​ളി​​​നി നെ​​​റ്റോ​​​യെ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി പ​​​ദ​​​വി​​​യി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി നി​​​യ​​​മി​​​ച്ചു.

സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ 43-ാമ​​​തു ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി കെ.​​​എം. ഏ​​​ബ്ര​​​ഹാം ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം ചു​​​മ​​​ത​​​ല​​​യേ​​​ൽ​​​ക്കും. കൊ​​​ല്ലം സ്വ​​​ദേ​​​ശി​​​യാ​​​യ കെ.​​​എം. ഏ​​​ബ്ര​​​ഹാം ധ​​​ന​ അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി സ്ഥാ​​​നം ഒ​​​ഴി​​​ഞ്ഞെ​​​ങ്കി​​​ലും കി​​​ഫ്ബി (കേ​​​ര​​​ള ഇ​​​ൻ​​​ഫ്രാ​​​സ്ട്ര​​​ക്ച​​​ർ ഇ​​​ൻ​​​വെ​​​സ്റ്റ്മെ​​​ന്‍റ് ഫ​​​ണ്ട് ബോ​​​ർ​​​ഡ്) ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് സ്ഥാ​​​ന​​​ത്തു തു​​​ട​​​രും. 1982 ബാ​​​ച്ച് ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യ കെ.​​​എം. ഏ​​​ബ്ര​​​ഹാ​​​മി​​​ന് ഈ ​​​വ​​​ർ​​​ഷം ഡി​​​സം​​​ബ​​​ർ 31വ​​​രെ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി സ്ഥാ​​​ന​​​ത്തു തു​​​ട​​​രാ​​​നാ​​​കും.

തു​​​ട​​​ർ​​​ന്നു സീ​​​നി​​​യ​​​റാ​​​യ എ.​​​കെ. ദു​​​ബൈ​ കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്കു മ​​​ട​​​ങ്ങി​​​യെ​​​ത്താ​​​ൻ അ​​​പേ​​​ക്ഷ ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. ഇ​​​പ്പോ​​​ൾ ഡെപ്യൂ​​​ട്ടേ​​​ഷ​​​നി​​​ൽ കേ​​​ന്ദ്ര സെ​​​ക്ര​​​ട്ട​​​റി​​​യാ​​​ണ്. ദു​​​ബൈ​​​യും അ​​​രു​​​ണാ​​​സു​​​ന്ദ​​​ർ​​​രാ​​​ജു​​​മാ​​​ണ് ഇ​​​നി ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി പ​​​ദ​​​വി​​​യി​​​ലേ​​​ക്ക് പ​​​രി​​​ഗ​​​ണി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​ത്. ഇ​​​രു​​​വ​​​ർ​​​ക്കും സം​​​സ്ഥാ​​​ന​​​ത്തു മ​​​ട​​​ങ്ങി​​​യെ​​​ത്താ​​​ൻ ക​​​ഴി​​​ഞ്ഞി​​​ല്ലെ​​​ങ്കി​​​ൽ പോ​​​ൾ ആ​​​ന്‍റ​​​ണി​​​ക്കു ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​കാ​​​ൻ ക​​​ഴി​​​യും.

Comments

comments

LEAVE A REPLY

Please enter your comment!
Please enter your name here