ശാന്തി കൃഷ്ണയ്ക്ക് നിവിന്‍റെ ഭാര്യ നല്‍കിയ മറുപടി

വര്‍ഷങ്ങള്‍ക്കു ശേഷം ശാന്തി കൃഷ്ണ സിനിമയിലേയ്ക്കു തിരിച്ചെത്തുന്നു. നിവിന്‍ പോളി നായകനാകുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന ചിത്രത്തിലൂടെയാണു തിരിച്ചു വരവ്. കുടുംബ ബന്ധങ്ങള്‍ക്കു പ്രധാന്യം നല്‍കുന്ന ചിത്രം അല്‍ത്താഫ് സലിം ആണു സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ നിവിന്റെ അമ്മയായാണു ശാന്തി കൃഷ്ണ എത്തുന്നത്.

ലോക്കേഷനില്‍ എത്തിയ അവസരത്തില്‍ ശാന്തി കൃഷ്ണ നിവിന്‍ പോളിയോടു പറഞ്ഞു ‘റിയലി സോറി തന്റെ ഒരു സിനിമകളും ഞാന്‍ കണ്ടിട്ടില്ല’. ശാന്തി കൃഷ്ണ പറഞ്ഞത് ചിരിയോടെ കേട്ടിരുന്ന നിവിന്‍ ഒന്നും മിണ്ടിയില്ല. പകരം മറുപടി നല്‍കിയത് ഭാര്യയായിരുന്നു. അതിനെന്താ ചേച്ചിയൊക്കെ എത്രയോ കാലം മുമ്പേ ഇന്‍ഡസ്ട്രിയില്‍ നിന്നു പോയതല്ലെ എന്നായിരുന്നു നിവിന്‍ പോളിയുടെ ഭാര്യയുടെ മറുപടി. ഒരു മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് ഇവര്‍ ഇതു പറഞ്ഞത്.

Comments

comments

LEAVE A REPLY

Please enter your comment!
Please enter your name here