മ്യാൻമറിൽ കൊല്ലപ്പെട്ടത് 400 റോഹിംഗ്യ മുസ്‌ലിംകൾ

കോ​​ക്സ്ബ​​സാ​​ർ(​​ബം​​ഗ്ളാ​​ദേ​​ശ്): മ്യാ​​ൻ​​മ​​റി​​ലെ റാ​​ക്കൈ​​ൻ സ്റ്റേ​​റ്റി​​ലെ സാ​​മു​​ദാ​​യി​​ക ല​​ഹ​​ള​​യി​​ൽ ഒ​​രാ​​ഴ്ച​​യ്ക്കു​​ള്ളി​​ൽ കൊ​​ല്ല​​പ്പെ​​ട്ട റോ​​ഹി​​ംഗ്യ മു​​സ്‌​​ലിം​​ക​​ളു​​ടെ സം​​ഖ്യ 400 ആ​​യി ഉ​​യ​​ർ​​ന്നു.

സൈ​​ന്യ​​വും റോ​​ഹി​​ംഗ്യക​​ളും ത​​മ്മി​​ൽ നി​​ര​​വ​​ധി സ്ഥ​​ല​​ങ്ങ​​ളി​​ൽ ഏ​​റ്റു​​മു​​ട്ട​​ലു​​ണ്ടാ​​യി. സൈ​​ന്യം പ​​ല ഗ്രാ​​മ​​ങ്ങ​​ൾ​​ക്കും തീ​​യി​​ട്ടു.

ക​​ഴി​​ഞ്ഞ വെ​​ള്ളി​​യാ​​ഴ്ച​​യ്ക്കു​​ശേ​​ഷം ഇ​​തു​​വ​​രെ 27,000 റോ​​ഹിംഗ്യക​​ൾ അ​​തി​​ർ​​ത്തി ക​​ട​​ന്നു ബം​​ഗ്ലാദേ​​ശി​​ലെ​​ത്തി. 20,000 പേ​​ർ അ​​തി​​ർ​​ത്തി​​യി​​ൽ കു​​ടു​​ങ്ങി​​ക്കി​​ട​​ക്കു​​ക​​യാ​​ണ്.

സൈ​​ന്യ​​ത്തി​​ൽ​​നി​​ന്നു ത​​ങ്ങ​​ൾ​​ക്കു ക​​ടു​​ത്ത​​ പീ​​ഡ​​നം നേ​​രി​​ട്ട​​താ​​യി അ​​ഭ‍യാ​​ർ​​ഥി ക്യാ​​ന്പു​​ക​​ളി​​ൽ ഉ​​ള്ള​​വ​​ർ പ​​റ​​ഞ്ഞു.

സൈ​​ന്യം പ​​ല​​രെ​​യും മ​​ർ​​ദി​​ക്കു​​ക​​യും വെ​​ട്ടി​​ക്കൊ​​ല്ലു​​ക​​യും വെ​​ടി​​വ​​യ്ക്കു​​ക​​യും ചെ​​യ്തു. സ്ത്രീ​​ക​​ൾ​​ക്കു നേ​​രേ ബ​​ലാ​​ത്കാ​​ര​​വും ന​​ട​​ന്നു.
കൂ​​ലി​​ക്കാ​​രും തീ​​ർ​​ത്തും പാ​​വ​​ങ്ങ​​ളു​​മാ​​ണ് ആ​​ക്ര​​മ​​ണ​​ത്തി​​നി​​ര​​യാ​​യ​​വ​​രി​​ൽ ഭൂ​​രി​​ഭാ​​ഗ​​വു​​മെ​​ന്ന് ഹ​​മീ​​ദാ ബീ​​ഗം എ​​ന്ന അ​​ഭ​​യാ​​ർ​​ഥി സി​​എ​​ൻ​​എ​​ന്നി​​നോ​​ടു പ​​റ​​ഞ്ഞു.

Comments

comments

LEAVE A REPLY

Please enter your comment!
Please enter your name here