അന്യസംസ്ഥാന തൊഴിലാളികളെ ആക്രമിച്ചു പണം തട്ടിയെടുത്ത ആൾ കൊട്ടിയം പോലീസിന്‍റെ പിടിയിൽ

കൊല്ലം:നാടുവിട്ട് ജീവിതമാര്‍ഗം തേടി കേരളത്തില്‍ എത്തുന്ന അന്യസംസ്ഥാന തൊഴിലാളികളെ രാത്രിയുടെ മറവില്‍ ആക്രമിച്ചു പണം തട്ടിയെടുത്ത സംഘത്തിലെ രണ്ടാം പ്രതിയായ പെരുംകുളംവയല്‍ ചാരുവിളവീട്ടില്‍ അഷ്ടപാലന്‍ മകന്‍ ആദര്‍ശ് (22) കൊട്ടിയം പോലീസിന്‍റെ പിടിയിലായി.

ടിപ് ഓഫ് ഇന്ത്യയില്‍ വന്ന വാര്‍ത്തയെ തുടര്‍ന്ന് കൊട്ടിയം പോലീസിന്‍റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തില്‍ നാലു പ്രതികളെ കൊട്ടിയം പോലീസ് സബ്ബ് ഇന്‍സ്പെക്ടര്‍ ആര്‍ രതീഷിന്‍റെ നേതൃത്വത്തില്‍ പിടികൂടിയിരുന്നു.അന്ന്ഇതിന്‍റെ സൂത്രധാരനായ ആദര്‍ശ് പോലീസിനെ വെട്ടിച്ചു ഒളിച്ചു കഴിയവേ ആണ് കൊട്ടിയം പോലീസ് സബ്ബ് ഇന്‍സ്പെക്ടര്‍ ആര്‍ രതീഷിന് കിട്ടിയ രഹസ്യവിവാരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിയെ ബന്ധു വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്യുന്നത്.

ഉറങ്ങിക്കിടന്ന അന്യസംസ്ഥാന തൊഴിലാളികളെ വാള് കൊണ്ട് വെട്ടിപരിക്കേല്പിച്ചാണ് പ്രതികൾ പണവും മൊബൈൽ ഫോണുകളും കവർന്നത്

കൊല്ലത്തെ വഴിയോര ചെരുപ്പ്,തുണി കച്ചവടം നടത്തുന്ന അന്യസംസ്ഥാന തൊഴിലാളികളെ ആണ് മോഷ്ടാക്കള്‍ പ്രധാനമായും നോട്ടമിടുന്നത്.

രാത്രിയുടെ മറവില്‍ കഞ്ചാവും,മദ്യവും കഴിച്ചെത്തുന്ന അക്രമികള്‍ കത്തി കാണിച്ചു ഭീക്ഷണിപെടുത്തി പണം കവരുന്നതായി അന്യസംസ്ഥാന തൊഴിലാളികള്‍ പറഞ്ഞു.ഇവര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ക്ക് എതിരെ പ്രതികരിക്കാന്‍ ആരുമില്ല എന്ന കാരണം മുതലെടുത്താണ് അക്രമികള്‍ ഇവരെ ലക്ഷ്യമിടുന്നത്.

കരുനാഗപ്പള്ളി മുതല്‍ പാരിപ്പള്ളി വരെയുള്ള പാതയോര കച്ചവടക്കാരണ് ജീവനും,അന്നന്നുള്ള സമ്പാദ്യവും കാത്ത് സംരക്ഷിക്കണമെന്ന അപേക്ഷയുമായി നിയമപാലകരുടെ മുന്നിലെത്തിയത്. ദിവസേനയുള്ള വരുമാനം ബാങ്കിലോ മറ്റും ഇടാന്‍ സാധിക്കാന്‍ കഴിയാത്തതും മോഷ്ടക്കള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കുന്നുണ്ട്.

വര്‍ഷങ്ങള്‍ക്കു മുന്‍പ് കൊല്ലം എ ആര്‍ ക്യാമ്പിനു സമീപം നാട്ടിലേക്കു പണം അയക്കാന്‍ പോയിരുന്ന തോഴിലികളെ പോലീസ് ഉദ്യോഗസ്ഥര്‍ എന്ന വ്യാജേനെ പണം തട്ടിയെടുത്തിരുന്നു.പോലീസ് ഉദ്യോഗസ്ഥര്‍ എന്നു പരിചയപ്പെടുത്തിയതിനാല്‍ പരാതി പറയാന്‍ ഭയപ്പെട്ട തൊഴിലാളികള്‍ ഇതു സ്ഥിരമായതിനെ തുടര്‍ന്ന് പൊതുജനങ്ങളുടെ സഹായത്തോടെ പോലീസില്‍ പരാതിപ്പെട്ടു.അന്നത്തെ കൊല്ലം ഈസ്റ്റ്‌ സി ഐ വിജയന്‍റെ ഇടപെടലാണ് മോഷ്ടാക്കളെ നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവരുന്നതിന് സഹായിച്ചത്.

ഒരു ഇടവേളക്കു ശേഷമാണ്‌ വീണ്ടും അന്യസംസ്ഥാന തൊഴിലാളികളെ ആക്രമിച്ച് പണം കവരുന്നത് സജീവമായത്. ഓണം ബക്രീദ്,മുതലായ ആഘോഷങ്ങള്‍ മുന്നില്‍ കണ്ടാണ്‌ അന്യസംസ്ഥാന തൊഴിലാളികല്‍ കച്ചവടത്തിനായി കൂട്ടമായി കേരളത്തിലേക്ക് എത്തിയത് പാതയോരത്തെ കച്ചവടം കഴിഞ്ഞ് അവിടെ തന്നെ ആഹാരം കഴിച്ചു ഉറങ്ങുന്ന ഇവരുടെ അന്നന്നത്തെ വിറ്റുവരവാണ് അക്രമികള്‍ കവര്‍ന്നത് ഇവര്‍ക്ക് വേണ്ടി ആരും പരാതിയുമായി വരില്ല എന്ന വിശ്വാസത്തില്‍ ആണ് പ്രതികള്‍ ഇതിനു തുനിഞ്ഞതെന്നു പ്രതികള്‍ പോലീസിനോട് പറഞ്ഞു കൊട്ടിയം എസ്ഐ ആര്‍ രതീഷിന്‍റെ സമയോചിതമായ ഇടപെടല്‍ മൂലമാണ് പ്രതികളെ എല്ലാവരെയും നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവരാനായത്. ഗ്രേഡ് എസ്ഐ സുനില്‍ കുമാര്‍, എ.എസ്ഐ വിക്രമന്‍ നായര്‍, സിവില്‍ പോലീസ് ഓഫീസര്‍ ഗോപകുമാര്‍ എന്നിവരാണ്‌ പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്. .

Comments

comments

LEAVE A REPLY

Please enter your comment!
Please enter your name here