ജെ. വൈ. പിള്ള സിംഗപ്പൂരിൽ ആക്ടിംഗ് പ്രസിഡന്‍റ്

സിം​​​ഗ​​​പ്പൂ​​​ർ: പ്ര​​​സി​​​ന്‍റ് ടോ​​​ണി റ്റാ​​​ൻ കെം​​​ഗ് യാം ​​​കാ​​​ലാ​​​വ​​​ധി പൂ​​​ർ​​​ത്തി​​​യാ​​​ക്കി സ്ഥാ​​​ന​​​മൊ​​​ഴി​​​ഞ്ഞ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​നാ​​​യ ജോ​​സ​​ഫ് യു​​വ​​രാ​​ജ് പി​​​ള്ള സിം​​​ഗ​​​പ്പൂ​​​രി​​​ന്‍റെ അ​​​ക്ടിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റാ​​​യി ചു​​​മ​​​ത​​​ല ഏ​​​റ്റെ​​​ടു​​​ത്തു. 83 വ​​​യ​​​സു​​​ള്ള പി​​​ള്ള പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ ഉ​​​പ​​​ദേ​​​ശ​​​ക​​​സ​​​മി​​​തി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​നാ​​​ണ്. ഈ ​​​മാ​​​സം അ​​​വ​​​സാ​​​നം പു​​​തി​​​യ പ്ര​​​സി​​​ഡ​​​ന്‍റ് ചു​​​മ​​​ത​​​ല ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​തു​​​വ​​​രെ​​​യാ​​​ണ് കാ​​​ലാ​​​വ​​​ധി.

23നു ​​​ന​​​ട​​​ക്കു​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പു​​​തി​​​യ പ്ര​​​സി​​​ഡ​​​ന്‍റി​​​നെ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തുവ​​​രെ​​​യോ നാ​​​മ​​​നി​​​ർ​​​ദ്ദേ​​​ശ പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട 13ന് ​​​ആ​​​രെ​​​ങ്കി​​​ലും എ​​​തി​​​രി​​​ല്ലാ​​​തെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​തു​​​വ​​​രെ​​​യോ പി​​​ള്ള ആ​​​ക്ടിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റാ​​​യി തു​​​ട​​​രും.

പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ ഓ​​​ഫീ​​​സ് ശൂ​​​ന്യ​​​മാ​​​യാ​​​ൽ ചു​​​ത​​​മ​​​ല ഏ​​​റ്റെ​​​ടു​​​ക്കേ​​​ണ്ട​​​ത് ഉ​​​പ​​​ദേ​​​ശ​​​ക സ​​​മി​​​തി അ​​​ധ്യ​​​ക്ഷ​​​നാ​​​ണ്. 1991 മു​​​ത​​​ൽ വോ​​​ട്ടെ​​​ടു​​​പ്പി​​​ലൂ​​​ടെ പ്ര​​​സി​​​ഡ​​​ന്‍റി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​ൻ ആ​​​രം​​​ഭി​​​ച്ച​​​ശേ​​​ഷം ഇ​​​തു​​​പോ​​​ലൊ​​​രു സാ​​​ഹ​​​ച​​​ര്യം ഇ​​​താ​​​ദ്യ​​​മാ​​​ണ്. പ്ര​​​സി​​​ഡ​​​ന്‍റ് വി​​​ദേ​​​ശ​​​പ​​​ര്യ​​​ട​​​നം ന​​​ട​​​ത്തി​​​യ വേ​​​ള​​​യി​​​ലൊ​​​ക്കെ ഉ​​​പ​​​ദേ​​​ശ​​​ക സ​​​മി​​​തി അ​​​ധ്യ​​​ക്ഷ​​​നെ​​​ന്ന നി​​​ല​​​യി​​​ൽ പി​​​ള്ള ആ​​​ക്ടിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റാ​​​യി​​​രു​​​ന്നു.

ഇ​​​ത്ത​​​വ​​​ണ പ്ര​​​സി​​​ഡ​​​ന്‍റ് പദവി ന്യൂ​​​ന​​​പ​​​ക്ഷ ഗ്രൂ​​​പ്പു​​​ക​​​ൾ​​​ക്ക് സം​​​വ​​​ര​​​ണം ചെ​​​യ്തി​​​രി​​​ക്കു​​​ക​​​യാ​​​ണ്. മ​​​ല​​​യ് വം​​​ശ​​​ജ​​​രാ​​​യ മൂ​​​ന്നു​​​പേ​​​രാ​​​ണ് മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​ത്.

Comments

comments

LEAVE A REPLY

Please enter your comment!
Please enter your name here