ബിജെപിയുമായി ഒരു ബന്ധവും ഇല്ല; മോഡി സര്‍ക്കാരില്‍ അംഗമാകില്ല: ജോസ് കെ. മാണി

തിരുവനന്തപുരം: കേന്ദ്രമന്ത്രിസഭാ പുനസംഘടനയില്‍ കേരളത്തില്‍ നിന്ന് താനും മന്ത്രിസഭയിലെത്തുമെന്ന വാര്‍ത്ത നിഷേധിച്ച് ജോസ് കെ. മാണി രംഗത്ത്. ബി.ജെ.പിയുമായി ഒരുതരത്തിലുമുള്ള ബന്ധമോ കേന്ദ്രമന്ത്രിസഭയിലേക്കുള്ള പ്രവേശനമോ തന്റെയോ പാര്‍ട്ടിയുടെയോ അജണ്ടയില്‍ ​ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ജോസ് കെ. മാണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഒരു ഓണ്‍ലൈന്‍ മാധ്യമം എന്നെ സംബന്ധിച്ച ഒരു വാര്‍ത്ത തുടര്‍ച്ചയായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ബിജെപി ബാന്ധവമോ കേന്ദ്രമന്ത്രിസഭയിലേയ്ക്കുള്ള പ്രവേശനമോ എന്റെയോ കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെയോ രാഷ്ട്രീയ അജണ്ടയില്‍ ഇല്ല എന്നത് അസന്നിഗ്ദ്ധമായി ആവര്‍ത്തിക്കുകയാണ്. ഇത്തരമൊരു നുണപ്രചരണം ആവര്‍ത്തിക്കുന്നതിന്റെ പിന്നില്‍ മറ്റെന്തെങ്കിലും താത്പര്യങ്ങളാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.

Comments

comments

LEAVE A REPLY

Please enter your comment!
Please enter your name here